കൊച്ചന്നൂർ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു – കുരുന്നുകൾ വേദിയും സദസ്സും കീഴടക്കി

വടക്കേകാട് : കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പഠനോത്സവം വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായി. ആട്ടവും പാട്ടും ഇശലുകളുടെ ഈരടിയും സമ്മിശ്രമാക്കി കുരുന്നുകൾ വേദിയും സദസ്സും കീഴടക്കി. അധ്യാപകരും രക്ഷിതാക്കളും പിടിഎ, എം പി ടി എ ഭാരവാഹികളും കുട്ടികളും ചേർന്നൊരുക്കിയ പഠനോത്സവം കാഴ്ചയുടെ വിരുന്നൊരുക്കി. കഥയും കവിതയും ദൃശ്യാവിഷ്കാരവും നാടൻപാട്ടും കലാപ്രകടനങ്ങളും കുഞ്ഞുമക്കളുടെ മികവ് തെളിയിച്ചു. രാവിലെ 10 മണിക്ക് പഠനോത്സവ പരിപാടികൾ ആരംഭിച്ചു.

പി ടി എ പ്രസിഡന്റ് നൗഫൽ അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ ഹാഫിയ മോൾ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ അജിത ടീച്ചർ സ്വാഗതവും എച്ച് എം സുമംഗലി ടീച്ചർആശംസയും നേർന്നു. രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് കുഞ്ഞുങ്ങളുടെ ഉത്സവം മഹോത്സവമാക്കിമാറ്റി.

Comments are closed.