കൊടകര കള്ളപ്പണക്കേസ്: ബി ജെ പി നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക – എസ് ഡി പി ഐ

ചാവക്കാട്: കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പി നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ചാവക്കാട് പ്രകടനം നടത്തി.

ചാവക്കാട് ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ പ്രസിഡണ്ട് നാസർ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി അഫ്സൽ അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ, റഹീസ്, നസീബ്, ആഷി, ദിൽഷാദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Comments are closed.