mehandi new

സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിന് പുല്ല് വില – മാധ്യമ പ്രവർത്തകനെ വഴി തടഞ്ഞ് ഗുരുവായൂർ പോലീസ് – എസ് ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ ജെ യു

fairy tale

ചാവക്കാട്: യാത്രക്കിടയിൽ സത്യവാങ് മൂലം കരുതാത്തതിന് മാധ്യമ പ്രവർത്തകനെ തടഞ്ഞ ഗുരുവായൂർ എസ് ഐയുടെ നടപടിയിൽ കേരള ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു.
ട്രിപ്പിൾ ലോക്ഡൗണിലടക്കം മാധ്യമ പ്രവർത്തകർക്ക് ജോലിയാവശ്യവുമായി ബന്ധപ്പെട്ട് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് മതിയെന്ന ഡി.ജി.പിയുടെ ഉത്തരവ് നിലനിൽക്കേയാണ് സത്യപ്രസ്താവന കയ്യിൽ കരുതിയില്ലെന്ന കാരണം പറഞ്ഞ് ജനയുഗം പത്രത്തിൻറെ ഗുരുവായൂർ ലേഖകൻ മനീഷ് ഡേവിഡിന് ഗുരുവായൂർ പൊലീസ് നോട്ടീസ് നൽകിയത്.

Mss conference ad poster

ഇത് മാധ്യമ പ്രവർത്തകരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞ് തിരിച്ചറിയൽ രേഖ കാണിച്ചെങ്കിലും സത്യവാങ് മൂലം വേണമെന്ന് എസ്.ഐ ആവശ്യപ്പെടുകയായിരുന്നു. സർക്കാർ ഉത്തരവ് ലംഘിച്ച പൊലീസിനെതിരെ നടപടിയെടുക്കണമന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡൻറ് ടി.ബി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഇ.എം. ബാബു, ജോഫി ചൊവ്വന്നൂർ, റാഫി വലിയകത്ത്, ലിജിത്ത് തരകൻ, പി.കെ. രാജേഷ് ബാബു, ടി.ടി. മുനേഷ്, മുകുന്ദൻ തേർളി, ഷക്കീൽ എം വി, ക്ലീറ്റസ് ചുങ്കത്ത്, കെ.ടി. വിൻസെൻ്റ്, ശിവജി നാരായണൻ, എം.വി. ജോസ്, ഐ.ബി. അബ്ദു റഹ്മാൻ എന്നിവർ സംസാരിച്ചു. ഖാസിം സെയ്ദ് സ്വാഗതം പറഞ്ഞു.

planet fashion

Comments are closed.