mehandi new

ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു

fairy tale
planet fashion

ചാവക്കാട് : കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരുന്ന പ്രശസ്ത സിനിമ- ഡോക്യുമെന്ററി സംവിധായകൻ തിരുവത്ര സ്വദേശി കെ. ആർ മോഹനന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു. സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ്‌ ചെയർമാനും മുൻ എം.എൽ.എ യുമായ കെ.വി. അബ്ദുൾഖദാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് അധ്യക്ഷത വഹിച്ചു.

വഞ്ചിക്കടവ് കെ. ആർ. മോഹനൻ സ്മാരക ലൈബ്രറിയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാഹിന സലിം സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അദ്ധ്യക്ഷ പ്രസന്ന രണദിവെ, മുൻ ചെയർമാനും കൗൺസിലറുമായ എം. ആർ. രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ് നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.