കെ ടി അപ്പുക്കുട്ടൻ ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര കുഞ്ചേരി സ്വദേശിയും സിപിഎമ്മിന്റെ പഴയകാല നേതാവുമായിരുന്ന കെ ടി അപ്പുക്കുട്ടന്റെ മൂന്നാം ചരമ ദിനം ആചരിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായ എം ആർ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എൻ കെ അക്ബർ എംഎൽഎ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,

ഏരിയ കമ്മിറ്റി അംഗം കെ കെ മുബാറക്ക്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ എച്ച് സലാം, ടി എം ഹനീഫ, കെ ആർ ആനന്ദൻ, ടി എം ദിലീപ്, കെ ടി അപ്പുക്കുട്ടന്റെ ഭാര്യ നളിനി, ബ്രാഞ്ച് സെക്രട്ടറിമാരായ എം ആർ ലോഹിതാസൻ, പി ഡി ജയരാജ് എന്നിവർ സംസാരിച്ചു.

Comments are closed.