mehandi new

“KV ABDUL KHADER” മൊബൈല്‍ ആപ്പ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

fairy tale

“KV ABDUL KHADER” മൊബൈല്‍ ആപ്പ്  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തയ്യാറാക്കിയ “KV ABDUL KHADER” മൊബൈല്‍ ആപ്പിന് തുടക്കമിട്ടു. പ്രധാനമായും സ്മാര്‍ട്ട് മൊബൈല്‍ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തയ്യാറാക്കിയ പരിപാടിയില്‍ സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍കാദറിന്റ ജീവിതരേഖ, ഫോട്ടോകൾ, വീഡിയോകൾ, മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരണങ്ങൾ, രാഷ്ട്രീയ ഗാനങ്ങള്‍എന്നിവയാണ് ഉൾകൊള്ളിച്ചിട്ടുള്ളത്. പരസ്പര സമ്പര്‍ക്കം പുലര്‍ത്താന്‍ (ഇന്‍ററാക്ടീവ്) കഴിയുന്ന വിധത്തിലുള്ള ആപ്ലിക്കേഷനാണ് തയാറാക്കിയിരിക്കുന്നത്. എം എല്‍ എ യായി തെരെഞ്ഞെടുകുക്കയാണെങ്കില്‍ ആപ്പിലൂടെ മണ്ഡലത്തിലെ പ്രശ്നങ്ങൾ, പരാതികൾ, അഭിപ്രായങ്ങൾ, ആവശ്യങ്ങള്‍എന്നിവ രേഖപ്പെടുത്താനാവും. ആപ്പുകളിലൂടെ പരാതിയോ മറ്റന്തങ്കിലുമോ സ്വീകരിച്ചാലുടന്‍ അയച്ചയാൾക്ക് എസ്.എം.എസിലൂടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കും. പരാതിയിലുള്ള നടപടുയുടെ ഓരോഘട്ടത്തിലും പരാതിക്കാരന് എസ്.എം.എസ് വരുമെന്നതാണ് പ്രത്യേകത. പരാതിപ്പെടുന്നവരുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. ലോകത്തിലെവിടെയിരുന്നും മണ്ഡലത്തിലെ കാര്യങ്ങള്‍ തത്സമയം അറിയാനും പരിശോധിക്കാനും കഴിയും എന്നതാണ് ആപ്പിന്റെ സവിശേഷത.

Macare health second

Comments are closed.