കെ വി അബ്ദുൽ ഖാദർ സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ

ഗുരുവായൂർ: മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
ഗുരുവായൂർ സ്വദേശിയും മുൻ എം എൽ എ യും ചലച്ചിത്ര സംവിധായാകാനുമായ പി ടി കുഞ്ഞുമുഹമ്മദ് ആയിരുന്നു ഇതിനു മുൻപ് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ.

കെ വി അബ്ദുൽ ഖാദർ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും സിപിഐ എം ഏരിയ സെക്രട്ടറിയുമായിരുന്നു. ഒരു ദശാബ്ദക്കാലം ദേശാഭിമാനിയുടെ റിപ്പോർട്ടറായ അദ്ദേഹം കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായും കേരള നിയമസഭയിലെ പ്രവാസി കേരളീയരുടെ ക്ഷേമത്തിനായുള്ള സമിതിയുടെ ആദ്യ ചെയർമാനായും പ്രവർത്തിച്ചു.
ഇപ്പോൾ കേരള സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, എല്‍ ഡി എഫ് ജില്ലാ കണ്‍വീനറും, കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.
2006, 2011, 2016 വർഷങ്ങളിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


Comments are closed.