mehandi banner desktop
Chavakkad online

യുവ സൈനികനെ ആദരിച്ചു

Ft

ഗുരുവായൂർ : താമരയൂർ ഗ്രാമത്തിൽ നിന്നും പട്ടാളത്തിൽ ചേർന്ന യുവ സൈനികനെ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആദരിച്ചു. മെയ്‌ ഒന്ന് മുതൽ പതിമൂന്നു വരെ രണ്ടാഴ്ച്ചക്കാലം ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ നടന്നുവന്ന വേനൽ മുകുളങ്ങൾ എന്ന അവധിക്കാല ക്യാമ്പിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത റിട്ടയെർഡ് ബ്രിഗേഡിയർ സുബ്രഹ്മണ്ണ്യൻ വേദിയിൽ ശിപായ് എൻ എ ഫർസിൻ ഗഫൂറിനെ പൊന്നാടയണിയിച്ച് പുരസ്‌കാരം നൽകി
ആദരിച്ചു.

Jan oushadi

ഇൻസൈറ്റ് രക്ഷാധികാരി റിട്ടയെർഡ് ഡി വൈ എസ് പി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് മാനേജിങ് ട്രസ്‌റ്റിയും പ്രിൻസിപ്പലുമായ ഫാരിദ ഹംസ സ്വാഗതം പറഞ്ഞു.
പ്രശസ്ത സാഹിത്യകാരൻ ലത്തീഫ് മമ്മിയൂർ, മാധ്യമ പ്രവർത്തകൻ ഷക്കീൽ എം വി, ഇൻസൈറ്റ് സെക്രട്ടറി സീനത്ത് റഷീദ് എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.
തുടർന്നു നടന്ന വിദ്യാർത്ഥികളുടെ
കലാപരിപാടികളോടെ
വേനൽ മുകുളങ്ങൾക്ക് സമാപനമായി.

Comments are closed.