Header

മുഖ്യമന്ത്രിയുടെ സന്ദർശനം – യൂത്ത് കോൺഗ്രസ്സ് നേതാക്കൾ തടങ്കലിൽ

ഗുരുവായൂർ : എൽ ഡി എഫ് ഗവണ്മെന്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗുരുവായൂരിൽ എത്താനിരിക്കെ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി.
വെള്ള മുണ്ടും കറുത്ത ഷർട്ടും ധരിച്ച് ഗുരുവായൂർ പടിഞ്ഞാറേ നടയിൽ മിൽമ ബൂത്തിൽ ചായ കുടിച്ചു കൊണ്ടിരിക്കെയാണ് ഗുരുവായൂർ നഗരസഭ കൗൺസിലറും, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ ശ്രീ സി എസ് സൂരജ്, കെ ബി വിജു. വി എസ് നവനീത് എന്നിവരെയാണ് പോലീസ് പൊക്കിയത്. ഇന്ന് ഉച്ചക്ക് ഒരുമണിക്കായിരുന്നു അറസ്റ്റ്.
മണിക്കൂറുകൾക്കുള്ളിൽ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തെബ്‌ഷീർ മഴുവഞ്ചേരി എന്നിവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഗുരുവായൂർ ടെമ്പിൾ പോലീസ് എസ്.എച്ച്.ഒ. സി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ വെച്ചിട്ടുള്ളത്.

Comments are closed.