mehandi new

കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്

fairy tale

ചാവക്കാട് : കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനാ ഫലം വെള്ളിയാഴ്ച വെെകിട്ടാണ് പുറത്ത് വന്നത്. ചാവക്കാട് മേഖലയിൽ കോവിഡ് സ്ഥിരീകരിച്ച സാമൂഹ്യ പ്രവർത്തകനായി വേദി പങ്കിട്ടിരുന്ന എം എൽ എ സ്വയം ക്വറന്റയിനിൽ പ്രവേശിച്ചിരുന്നു. തുടർന്നാണ് സ്രവം പരിശോധനക്കയച്ചത്.
ചാവക്കാട്ടെ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവായി.14പേരുടെ സ്രവമാണ് പരിശോധിച്ചത്.
കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചവരിൽ രണ്ടു ആശാവർക്കാർമാരുടെ പുതിയ പരിശോധന ഫലം നെഗറ്റീവ് ആയി.

Jan oushadi muthuvatur

Comments are closed.