ലഹരി മുക്ത കേരളം – ചാവക്കാട് ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിച്ചു


ചാവക്കാട് : കേരള സർക്കാരിന്റെ ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായ ഇന്ന് (നവംബർ 1 ) വൈകുന്നേരം അഞ്ചു മണിക്ക് ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വൈസ് ചെയർമാൻ കെ കെ മുബാറക്, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൽ റഷീദ് പി. എസ്, അഡ്വ മുഹമ്മദ് അൻവർ, ഷാഹിന സലിം, പ്രസന്ന രണദിവെ തുടങ്ങിയവരും കൗൺസിലറും മുൻ ചെയർമാനുമായ എം. ആർ രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നഗരസഭ സെക്രട്ടറി കെ ബി. വിശ്വനാഥൻ, സിവിൽ എക്സ്സൈസ് ഓഫീസർ ജിതിൻ, നഗരസഭ ജീവനക്കാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാര സ്ഥാപങ്ങളിലെ ജീവനക്കാർ എന്നിവർ ശൃംഖലയിൽ അണിചേർന്നു.

Comments are closed.