എൽഡിഎഫ് ഗുരുവായൂർ നഗരസഭ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

ഗുരുവായൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗുരുവായൂർ നഗരസഭ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്‌മിണി റീജൻസിയിൽ വെച്ച് നടന്ന കൺവെൻഷൻ മുൻ എംഎൽഎ ഗീതാ ഗോപി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ ജോയിന്റ് സെക്രട്ടറി ബിബിത മോഹനൻ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി സുമേഷ്, ഗീത രാജൻ, അനീഷ്മ ഷനോജ്, ലോക്കൽ സെക്രട്ടറി കെ ആർ സൂരജ്, സിന്ധു ബാബു , സത്യഭാമ എന്നിവർ സംസാരിച്ചു.


Comments are closed.