mehandi new

കോവിഡ് രോഗികൾക്കുള്ള സൗജന്യ ഭക്ഷണത്തിന് എൽ ഡി എഫ് മെമ്പർമാരുടെ വാർഡിൽ പണം നൽകണം – കടപ്പുറം പഞ്ചായത്തിൽ ഇടതുപക്ഷ മെമ്പർമാരുടെ ധർണ്ണ

fairy tale

കടപ്പുറം: കോവിഡ് പോസറ്റീവായ വീടുകളിലേക്ക് പഞ്ചായത്തിൻ്റെ ജനകീയ ഹോട്ടൽ നിന്ന് വിവിധ വാർഡുകളിലേക്ക് നൽകുന്ന ഭക്ഷണം മുസ്ലിം ലീഗ് മെമ്പർമാരുടെ വാർഡിൽ സൗജന്യവും എൽ ഡി എഫ് മെമ്പർ മാരുടെ വാർഡിൽ പണം വാങ്ങിയുമാണ് നൽകുന്നതെന്നുൾപ്പെടെ നിരവധി ഗുരുതര ആരോപണങ്ങൾ ഉയർത്തി കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഏകാധിപത്യ നിലപാടിനെതിരെ എൽ ഡി എഫ് പഞ്ചായത്ത് മെമ്പർമാർ പ്രതിഷേധ ധർണ്ണ നടത്തി.

കടപ്പുറം പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ പെൻഷൻ ലഭിക്കുന്നതിന് നാട്ടുകാർ അപേക്ഷ നൽകുകയും പിന്നീട് മാസങ്ങൾ കഴിഞ്ഞും പെൻഷൻ ലഭിക്കാത്തതിനാൽ പഞ്ചായത്തിൽ അന്വേഷണം നടത്തിയാൽ അപേക്ഷ കാണാനില്ലെന്ന് പറയുകയും വീണ്ടും അപേക്ഷ നൽക്കാൻ പറയുന്നതും സ്ഥിര കാഴ്ചയാണെന്ന് ഇടതുപക്ഷ മെമ്പർമാർ ആരോപിച്ചു. പഞ്ചായത്ത് ഉദ്യോഗസ്ഥർ ഇരിക്കുന്നടത്ത് യൂത്ത് ലീഗ് പ്രവർത്തകരും മുൻ മെമ്പർമാരും ഫയലുകൾ നോക്കാറുണ്ടന്നാണ് ജീവനക്കാർ പറയുന്നത്. പ്രതിപക്ഷ മെമ്പർമാരോട് ആലോചിക്കാതെയും അറിയിക്കാതെയുമാണ് പഞ്ചായത്തിൽ തീരുമാനങ്ങൾ എടുക്കുന്നതും നടപ്പിലാക്കുന്നതും.
കോവിഡ് പോസറ്റീവ് ആയവർക്ക് വേണ്ടിതുടങ്ങിയ ഡോമിസിലറി കെയർ സെൻ്ററിലേക്ക് വളണ്ടിയർമാരായി ലീഗ് പ്രവർത്തകരെ മാത്രം നിയമനം നടത്തി.
പഞ്ചായത്തിലെ ജീവനക്കാരുടെ ഒഴിവുവരുന്ന ലിസ്റ്റുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാതെ ഭരണസമിതി ലീഗ് പ്രവർത്തകരെ നിയമിക്കുന്നു.
ജലജീവൻ മിഷ്യൻ പദ്ധതി യു ഡി എഫ് ജയിച്ച വാർഡുകളിൽ മാത്രം നടപ്പിലാക്കിവരുന്നു. തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ പ്രതിഷേധ സമരക്കാർ ഉയർത്തി.

വാട്ടർ അതോറിറ്റിക്ക് നൽകാനുള്ള കുടിശിക 2,30,00,000/- (രണ്ട് കോടി മുപ്പത് ലക്ഷം) ആയി വർദ്ധിച്ചതും പൊതു ടാപ്പുകൾ റിപ്പയർ ചെയ്യാത്തതും പഞ്ചായത്തിന്റെ അനാസ്ഥയാണെന്നും പ്രതിപക്ഷ മെമ്പർമാർ പറഞ്ഞു.

സമീപ പ്രദേശങ്ങളിലെ ഭൂരിഭാഗം പഞ്ചായത്തുകളും ആർ ആർ ടി മാർക്ക് അലവൻസ് അനുവദിച്ചെങ്കിലും കടപ്പുറം പഞ്ചായത്ത് അലവൻസ് അനുവദിച്ചിരുന്നില്ല. എന്നാൽ ഇന്നത്തെ ധർണ്ണയെ തുടർന്ന് ആർ ആർ ടി ക്ക് അലവൻസ് അനുവദിച്ചതായി എൽ ഡി എഫ് അവകാശപ്പെട്ടു.

പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ പത്താം വാർഡ്‌ മെമ്പർ മുഹമ്മദ്‌ മാഷ് ഉദ്ഘാടനം ചെയ്തു.
മെമ്പർ മാരായ ഷെമീറ ഷെരീഫ്, റാഹില വഹാബ്, പ്രസന്ന ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ധർണ്ണ നടന്നത്

Royal footwear

Comments are closed.