പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത്തോടെ ലീഗ് നേതാക്കളുടെ മാനസിക നിലതെറ്റി – എസ്‌ഡിപിഐ
പുന്നയൂർ : തീരദേശ മേഖലയിൽ ലഹരി മയക്കുമരുന്ന് സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് എസ്. ഡി. പി ഐ ആണെന്ന യുത്ത് ലീഗിന്റെ ആരോപണം അടിസ്ഥാന രഹിതവും നേതാക്കന്മാരുടെ മാനസിക നിലതെറ്റിയതിന്റെ ലക്ഷണവുമാണെന്ന് എസ് ഡി പി ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതികരിച്ചു.
പഞ്ചായത്തിന്റെ ഭരണം നഷ്ടപെട്ടത് മുതൽ നേതാക്കന്മാരുടെ മാനസിക നിലതെറ്റിയിരിക്കുകയാണ്. എസ്. ഡി. പി. ഐയുടെ മേൽ കുതിര കയറാതെ മാനസിക ചികിത്സ കേന്ദ്രത്തിലേക്ക് പോകുകയാണ് വേണ്ടത്.
തീരദേശ മേഖലയിൽ കഞ്ചാവ് വില്പനയും ഉപയോഗവും കള്ള് കച്ചവടവും നടത്തുന്നത് ആരാണെന്നും നാട്ടുകാർക്ക് കൃത്യമായി അറിയാവുന്നതാണ്. ചാവക്കാട് വടക്കേകാട് സ്റ്റേഷനുകളിൽ ലഹരി മാഫിയയുമായി ബന്ധപ്പെട്ട കേസ്സുകളിൽ ഉൾപ്പെട്ട ലീഗുകാരുടെ പേര് വെളിപ്പെടുതാത്തത് വ്യക്തിഹത്യ പാർട്ടി നയമല്ലാത്തത് കൊണ്ടാണ്. ഇത്തരം കേസ്സുകളിൽ പെട്ടവരെ ജാമ്യത്തിലെടുക്കാൻ ആദ്യം എത്തുന്നവർ യുത്ത് ലീഗുകാരാണ്.
മന്ദലംകുന്ന് പ്രദേശത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ വ്യക്തിയെ ചോദ്യം ചെയ്ത എസ്. ഡി പി ഐ പ്രവർത്തരെ കള്ളക്കേസിൽ കുടുക്കാൻ കുട്ടു നിന്ന വ്യക്തിയാണ് ഇപ്പോഴത്തെ യുത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്. മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കന്മാരുടെ പൂർവകാല ചരിത്രം പൊതുസമൂഹത്തിന്റെ മുന്നിൽ ചർച്ച ചെയ്യിപ്പിക്കരുത്. വിശുദ്ധ റമളാനിൽ പ്രാദേശിക ലീഗ് നേതാവ് മദ്യപിക്കുന്നത് എസ്. ഡി. പി ഐ പ്രവർത്തകർ കൈയോടെ പിടികൂടിയത് പുറത്ത് വിടാത്തത് സമുദായത്തിന് മാനക്കേട് ഉണ്ടാകുമെന്നു കരുതിയാണ്.
ഒറ്റയിനിയിൽ ഏത് പ്രാദേശിക നേതാവിന്റെ നേതൃത്തത്തിലാണ് ആക്രമണം നടത്തിയത്, എന്ത്‌കൊണ്ടാണ് കേസ് കൊടുക്കാതിരുന്നത് ഇത് വെളിപ്പെടുത്താൻ യുത്ത് ലീഗുകാർ തയ്യാറാവണം. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ലീഗ് എസ് ഡി പി ഐ സംഘർഷമുണ്ടാക്കാനാണ് യുത്ത് ലീഗുകാർ ശ്രമിക്കുന്നതെന്ന് എസ്. ഡി. പി. ഐ പഞ്ചായത്ത് നേതാക്കന്മാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം പുളിക്കൽ റിയാസിന്റെ വീട്ടിൽ കയറി ആക്രമിച്ചു എന്നത് കള്ള പ്രചാരണമാണ്. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ തയ്യിൽ നൂറുദ്ധീൻ മകൻ റാസിക്ക് എന്ന യുത്ത് കോൺഗ്രസ്സ് ഗുണ്ടാ എസ്. ഡി. പി ഐ പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നു മർദിച്ചതിനെതിരെ കേസ് കൊടുത്തതിലുള്ള പ്രതികാരം മാത്രമാണ് ഈ കള്ള പ്രചാരണം.
ഇത്തരം കള്ള പ്രചാരണവുമായിട്ടാണ് യുത്ത് ലീഗ് മുന്നോട്ട് പോകുന്നതെങ്കിൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് എസ്‌ഡിപിഐ തീരുമാനം
Comments are closed.