mehandi new

ആക്രമണകാരികളായ തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നതിന് നിയമ നിർമ്മാണം കൊണ്ടുവരണം – ചാവക്കാട് നഗരസഭ കൗൺസിൽ

fairy tale

ചാവക്കാട് : മനുഷ്യ ജീവന് ഭീഷണിയായ ആക്രമണകാരികളായ തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നതിന് കാര്യക്ഷമമായ നിയമനിർമ്മാണങ്ങൾ കൊണ്ട് വരണം. എ ബി സി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ഫലപ്രദമായ നിയമ നിർമ്മാണം നടത്തുന്നതിന് കേന്ദ്രസർക്കാരിനോടും കേന്ദ്രമൃഗ സംരക്ഷണ വകുപ്പിനോടും ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്‌ അവതരിപ്പിച്ച പ്രമേയം നഗരസഭ കൗൺസിൽ ഐക്യകണ്ഠമായി പാസ്സാക്കി.
മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ന് വ്യാഴാഴ്‌ച ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കിയത്.

തീരസദസ്സ് അദാലത്തിൽ ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ എച്ച്.ഐ.എൽ.പി സ്കൂൾ, പുത്തൻ കടപ്പുറം ജുമാ മസ്ജിദ് കബർ സ്ഥാനം, മദ്രസ എന്നിവ സ്ഥിതി ചെയ്യുന്ന സെന്ററിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഗുരുവായൂർ എം.എൽ.എ എൻ. കെ അക്ബർ എസ്.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ അടിയന്തിരമായി മിനി ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് കൗൺസിൽ യോഗത്തിൽ തീരുമാനമായി.

നഗരസഭയിലെ വിവിധ പൊതുമരാമത്ത് പ്രവർത്തികൾക്ക് ടെൻഡർ ക്ഷണിച്ചതിൽ 10,76,799/- രൂപ അടങ്കൽ തുകയായുള്ള പദ്ധതി പ്രവർത്തനങ്ങളുടെ ടെൻഡർ അംഗീകരിക്കുന്നതിനും 7,00,255/- രൂപയുടെ ടെണ്ടറുകൾ ജില്ലാതല അപ്രൂവൽ കമ്മിറ്റിയുടെ അനുമതിയോടെ അംഗീകരിക്കുന്നതിനും തീരുമാനമായി.

ചാവക്കാട് നഗരസഭയിലെ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട നികുതി നിരക്കുകൾ നിശ്ചയിച്ച് കരട് വിജ്ഞാപനം ചെയ്ത് 30 ദിവസത്തിനകം ആക്ഷേപങ്ങൾ ഒന്നും ലഭ്യമായിട്ടില്ലാത്തതിനാൽ കരട് വിജ്ഞാപനം അന്തിമമാക്കുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.

Royal footwear

Comments are closed.