mehandi new

ചാവക്കാട് ഉപജില്ലാ കലോത്സവം എൽ എഫ് സ്കൂൾ മുന്നിൽ – അറബിക് സാഹിത്യോത്സവത്തിൽ ഐ സി എ

fairy tale

വടക്കേകാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മുന്നിൽ. അറബിക് സാഹിത്യോത്സവത്തിൽ ഐ സി എ വടക്കേകാട്. സംസ്കൃതോത്സവത്തിൽ ചാവക്കാട് എം ആർ ആർ എം. 209 പോയിന്റ് നേടിയ എൽ എഫ് സ്‌കൂളിന് തൊട്ടു പിറകിൽ 183 പോയിന്റോടെ ഗുരുവായൂർ ശ്രരീകൃഷ്ണ ഹൈസ്‌കൂൾ. 175 പോയിന്റോടെ തിരുവളയന്നൂർ സ്കൂൾ മൂന്നാം സ്ഥാനത്ത്.

planet fashion

അറബിക് സാഹിത്യോത്സവം 95 പോയിന്റോടെ ഐ സി എ  വടക്കേകാട് മുന്നിൽ. 90 പോയിന്റ് നേടി മണത്തല ഗവ ഹായർസെക്കണ്ടറി സ്‌കൂൾ തൊട്ട് പിന്നിൽ. തിരുവളയന്നൂർ സ്കൂൾ 79 പോയിന്റ്. സംസ്കൃതോത്സവം 99 പോയിന്റ് നേടി ചാവക്കാട് എം ആർ ആർ എം മുന്നിൽ. 89 പോയിന്റ് നേടി ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ തൊട്ടു പിന്നിൽ. മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് മൂന്നാം സ്ഥാനത്തുണ്ട്. 

ബുധനാഴ്ച്ച സ്റ്റേജേതര ഇനം മത്സരങ്ങൾ നേരത്തെ പൂർത്തീകരിച്ചപ്പോൾ വ്യാഴാഴ്ച്ച നടന്ന ക്ലാസിക് നൃത്തങ്ങൾ ഉൾപ്പെടെയുള്ള മത്സരങ്ങൾ രാത്രി പതിനൊന്നരമണിവരെ നീണ്ടു. മാപ്പിളപ്പാട്ട്, ലളിതഗാനം, നാടകം, ശാസ്ത്രീയ നൃത്തങ്ങൾ എന്നിവ അരങ്ങേറിയ വേദികൾക്ക്‌ മുന്നിൽ കാണികൾ നിറഞ്ഞു.

Macare 25 mar

Comments are closed.