mehandi new

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും നൽകി എൽ ഐ സി

fairy tale

planet fashion

ചാവക്കാട് : എൽ ഐ സി (LIC ) ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി.
ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

എൽ ഐ സി (LIC ) ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ന്റെ എം ഡി യും സി ഇ ഒ യുമായ വൈ വിശ്വനാഥ് ഗൗഡ് മുഖ്യാതിഥിയായി. ആംബുലൻസിന്റെ താക്കോലും ഡയാലിസിസ് മെഷീനും വിശ്വനാഥ് ഗൗഡിൽ നിന്നും എം എൽ എ യും ചെയർ പേഴ്സണും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പി കെ ശ്രീജയും ചേർന്ന് ഏറ്റ് വാങ്ങി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, ഷാഹിന സലിം, കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ, എം ബി പ്രമീള, എൽ ഐ സി റീജിണൽ മാനേജർ എം ഗോവിന്ദ് രാജു , സി എസ് ആർ റീജിണൽ ഓഫീസർ അജിൽ ലോറൻസ്, ആശുപത്രി സെക്രട്ടറി മാർട്ടിൻ പെരേര, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി വി എന്നിവർ സംസാരിച്ചു.

25, 50,000 രൂപയുടെ സി എസ് ആർ ഫണ്ട് പൂർണ്ണമായും ചാവക്കാട് താലൂക്ക് ആശുപത്രിക്ക് വേണ്ടിയാണ് ഇത്തവണ എൽ ഐ സി ചിലവഴിച്ചതെന്ന് വിശ്വനാഥ് ഗൗഡ് പറഞ്ഞു. തീരദേശ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രിക്കുവേണ്ടി വരും വർഷങ്ങളിലും അർഹമായ പരിഗണന സി എസ് ആർ ഫണ്ടിൽ നിന്നും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Ma care dec ad

Comments are closed.