ഇടിമിന്നൽ – തിരുവത്രയിൽ മൂന്ന് പേർക്ക് പരിക്കേറ്റു

തിരുവത്ര : ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ തിരുവത്രയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വീട്ടുപകരണങ്ങളും നശിച്ചു.

ആനത്തലമുക്ക് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കല്ലിപ്പറമ്പിൽ കബീർ (42), കുന്നത്ത് ഷാഹു (50), ഭാര്യ ഷരീക്കത്ത് (39) എന്നിവർക്കാണ് ഇന്നലെ രാത്രി ഇടിമിന്നലിൽ പരിക്കേറ്റത്. വീട്ടിലെ വൈദ്യുതോപകരണങ്ങൾ നശിച്ചു.
കുന്നത്ത് ബീരാവുണ്ണിയുടെ കച്ചവട സ്ഥാപനത്തിലെ ഡിജിറ്റൽ തുലാസും ഇടിമിന്നലിൽ കത്തി നശിച്ചു

Comments are closed.