ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം; ജനാധിപത്യത്തെ കുഴിച്ചുമൂടാനുള്ള സംഘപരിവാർ കുത്സിത നീക്കത്തിനേറ്റ പ്രഹരം – ജമാഅത്തെ ഇസ്ലാമി

മുതുവട്ടൂർ : വംശീയതയും വെറുപ്പും വിദ്വോഷവും പ്രചരിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയും ഭരണകൂടങ്ങൾ തന്നെ അതിൻ്റെ പ്രചാരകരാകുകയും ചെയ്യുന്ന ഇക്കാലത്ത് എം. എസ്.എസ് ഉയർത്തുന്ന സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ എന്ന മുദ്രാവാക്യം ഏറെ പ്രസക്തവും പ്രാധാന്യവുമുള്ള ഒന്നാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ. എം. എസ്. എസ് മധ്യമേഖലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യത്തെ അപ്പാടെ കുഴിച്ചുമൂടി തങ്ങളുടെ അജണ്ഡ നടപ്പിലാക്കുകയെന്ന സംഘ്പരിവാറിൻ്റെ കുത്സിത നീക്കത്തിനേറ്റ പ്രഹരമാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധിയെന്നും അദ്ദേഹം പറഞ്ഞു.ഫലസ്തീൻ മണ്ണിൽ ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ അതിശക്തമായ പ്രതിഷേധമുയർന്ന് വരണമെന്നും ഈ മനുഷ്യത്വ വിരുദ്ധ കൊലപാതകങ്ങൾക്കും, അക്രമങ്ങൾക്കുമെതിരെഎല്ലാ ലോക രാഷ്ട്രങ്ങളും ഒറ്റക്കെട്ടായി ഇസ്രായേലിനെതിരെ ശക്തമായി നിലകൊള്ളണമെന്നും ആവശ്യപ്പെട്ട പ്രമേയം സമ്മേളനം അംഗീകരിച്ചു. സംസ്ഥാന പ്രസി ഡോ. പി. ഉണ്ണീൻ അധ്യക്ഷത വഹിച്ചു.എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി ഡോ. ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, എം. എസ്. എസ് സംസ്ഥാന ജന. സെക്രട്ടറി പി. മമ്മത് കോയ, അഡ്വ. പി. കെ. അബൂബക്കർ, കെ എൻ എം ജില്ലാ പ്രസിഡണ്ട് ശിഫാസ് മുഹമ്മദലി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ഷംസുദ്ദീൻ അറക്കൽ, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സത്താർ ദാരിമി, ടി. എസ്. നിസാമുദ്ദീൻ, നൗഷാദ് തെക്കുംപുറം എന്നിവർ സംസാരിച്ചു.


			
				
											
Comments are closed.