നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു നാലുപേരുടെ നില ഗുരുതരം
നാട്ടിക: നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു പേരെ തൃശൂർ അശ്വിനി, മദർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കാർ യാത്രികരായ മലപ്പുറം ജില്ലയിലെ തിരൂർ ആലത്തിയൂർ സ്വദേശികളായ നടുമുറിപറമ്പിൽ അബ്ദുറസാഖ് മകൻ മുഹമ്മദ് റിയാസ് (17), മുറ്റിക്കൽ ഷാജി മകൻ മുഹമ്മദ് സഫ്‌വാൻ (21) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നരയോടെ നാട്ടിക ടാക്സി സ്റ്റാൻഡിനു സമീപം ദേശീയപാതയിലാണ് അപകടം. പൊള്ളാച്ചിയിൽ നിന്നും ചരക്കുമായി വന്നിരുന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. വലപ്പാട് പോലീസും നാട്ടുകാരും രക്ഷപ്രവർത്തനം നടത്തി. വിനോദ യാത്ര കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
ഗുരുതരമായ പരിക്കേറ്റ തിരൂർ ആലത്തിയൂർ സ്വദേശികളായ പൈനിങ്ങൽ സിദ്ധീഖ് മകൻ ജുറൈദ് (24) മദർ ആശുപത്രിയിലെ വെന്റിലേറ്ററിലും ശിഹാസ്, ബിലാൽ, അനസ് എന്നിവർ തൃശൂർ അശ്വനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലും കഴിയുന്നു.
മരിച്ച സഫ്‌വാന്റെ മൃതദേഹം തൃശൂർ മദർ ആശുപത്രി മോർച്ചറിയിലും മുഹമ്മദ് റിയാസിന്റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലുമാണ് ഉള്ളത്.
Comments are closed.