mehandi new

സ്നേഹം പെയ്തിറങ്ങിയ ക്രിസ്മസ് സൗഹൃദ സദസ്സ്

fairy tale

ഗുരുവായൂർ : ചാവക്കാട് ഗുരുവായൂർ സൗഹൃദ സദസ്സ് ക്രിസ്മസ് സ്നേഹപ്പെയ്ത്ത് സംഘടിപ്പിച്ചു. 27, 28 തിയതികളിലായി ഗുരുവായൂർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സൗഹൃദ സദസ്സ് എഴുത്തുകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ കെ വി അബ്ദുൾഖാദർ, നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ മുഖ്യഥിതികളായി. സൗഹൃദവേദി പ്രസിഡന്റ് ഗായത്രി മാഷ് അധ്യക്ഷത വഹിച്ചു. 

planet fashion

ചിത്രകലാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഗായത്രി മാഷുടെ ചിത്ര സഞ്ചാരം ചിത്ര പ്രദർശനത്തിന് തുടക്കം കുറിച്ചു. ചിത്രകാരൻ ജീൻപോൾ ചിത്ര പരിചയം നടത്തി. 

ശനിയാഴ്ച്ച നടന്ന ക്രിസ്മസ് സുഹൃദ് സംഗമത്തിൽ സിസ്റ്റർ ബിൻസി (പ്രിൻസിപ്പൾ, എൽ.എഫ് കോളേജ്), അമീൻ സാഹിബ്, പത്മനാഭൻ എമ്പ്രാന്തിരി എന്നിവർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.  ചിത്രകാരൻ ഗായത്രി മാഷ്, സൈമൺ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ടി. എസ്. നിസാമുദ്ദീൻ, ഹക്കീം ഇമ്പാർക്ക്, ഹുസൈൻ ഗുരുവായൂർ,  ഷംസുദ്ദീൻ അറക്കൽ, റസാക്ക് ആലുംപടി, അബുബക്കർ എ.ടി, ഫൈസൽ പേരകം, അക്ബർ പെലാംപാട്ട്, ആർ. ദിവ്യ, രാധിക ടീച്ചർ, പ്രേമ ജി. പിഷാരടി, ഐ. മുഹമ്മദാലി എന്നിവർ രണ്ടു ദിവസമായി നടന്ന സൗഹൃദ സദസ്സിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായി. തുടർന്ന് തനിമ കലാ സാംസ്‌കാരിക വേദിയുടെ  സംഗീത സദസ്സും അരങ്ങേറി. സൗഹൃദവേദി സെക്രട്ടറി എം. കെ. സലാഹുദ്ദീൻ സ്വാഗതം ആശംസിച്ചു.  സാറാ ശംസുദ്ധീൻ നന്ദി രേഖപ്പെടുത്തി.

Macare health second

Comments are closed.