mehandi new

മഅദനിക്ക് നാട്ടിൽ സ്ഥിരമായി നിൽക്കാൻ അനുമതി – പി ഡി പി അഭിവാദ്യ പ്രകടനം നടത്തി

fairy tale

ചാവക്കാട് : പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് സ്ഥിരമായി നാട്ടിൽ നിൽക്കാൻ അനുമതി നൽകി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സുപ്രീംകോടതിക്കും മഅദനി വിഷയത്തിൽ നീതി നിഷേധത്തിനെതിരെ നിലകൊണ്ടവർക്കും ഐക്യദാർഢ്യം അർപ്പിച്ചവർക്കും അഭിവാദ്യമർപ്പിച്ച് പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ചാവക്കാട് ടൗണിൽ പ്രകടനവും സംഗമവും നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ്‌ അഹമ്മദ്‌ ഖാൻ പുതിയറ ഉദ്ഘാടനം ചെയ്തു. അനിൽ മല്ലാട് അദ്ധ്യക്ഷത വഹിച്ചു.

planet fashion

മുജീബ് പടിഞ്ഞാപുറത്ത്, കബീർ മൗലവി, ഷൗക്കുമാലിക്ക്, അക്ബർ അകലാട്, ഹരിദാസ് ചാവക്കാട്, എന്നിവർ സംസാരിച്ചു,
കരീം വി എച്ച്, അലി ആർ വി, കബീർ പുന്ന, റസാക്ക് തൊട്ടാപ്പ്, എസ്‌ കെ കരീം, റാഫി ചേറ്റുവ, എന്നിവർ അഭിവാദ്യ പ്രകടനത്തിന് നേതൃത്വം നൽകി.

Ma care dec ad

Comments are closed.