mehandi new

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മദ്രസ വിദ്യാർത്ഥികളെ ആദരിച്ചു

fairy tale

അകലാട്: മദ്രസ പഠനത്തോടൊപ്പം എസ് എസ് എൽ സി പരീക്ഷയെഴുതി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ അകലാട് സിദ്ഖുൽ ഇസ്ലാം മദ്രസയിലെ വിദ്യാർത്ഥികളെ മദ്രസ ഖത്തർ കമ്മിറ്റി ആദരിച്ചു. ഇന്ന് ഞായർ രാവിലെ ഒൻപതു മണിക്ക് മദ്രസ ഹാളിൽ വച്ച് നടന്ന ചടങ്ങ് സദർ മുഅല്ലിം കബീർ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. വടക്കേക്കാട് സി ഐ അമൃത് രംഗൻ മുഖ്യപ്രഭാഷണം നടത്തി. മദ്രസ പ്രസിഡന്റ്‌ ഹംസ ഹാജി അധ്യക്ഷത വഹിച്ചു.
ഖാദിരിയ്യ ഖതീബ് ജാബിർ ഫൈസി പ്രാർഥന നിർവഹിച്ചു.

planet fashion

വാർഡ് മെമ്പർ മുജീബ് റഹ്മാൻ, ഖത്തർ കമ്മിറ്റി പ്രധിനിധി ഷാജി പി കെ ആശംസയും ഖത്തർ കമ്മിറ്റി പ്രസിഡന്റ് നൗഫൽ വലിയകത്ത് സ്വാഗതവും അഷറഫ് എ ബി നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.