mehandi new

മകരപ്പത്ത് : ആചാരപ്പെരുമയിൽ പാട്ട് വിളിച്ചു കയറൽ

fairy tale

planet fashion

തിരുവത്ര : തിരുവത്ര ശ്രി നാഗ ഹരിക്കാവ് ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവത്തോടനുബന്ധിച്ച് മകരം ഏഴിന് പുരാതന കാലം മുതൽ ആചരിച്ചു വരുന്ന പാട്ട് വിളിച്ചു കയറൽ ചടങ്ങ് നടന്നു. ദേശത്തെ പ്രധാന ചോപ്പനെ അണിയിച്ചൊരുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെേ ആനയിച്ച് കൊണ്ടുന്നു. തുടർന്ന് കൂറയിടൽ, കളംപാട്ട്, പാൽക്കുടം എഴുന്നള്ളിപ്പ് എന്നിവയ്ക്ക് തുടക്കം കുറിച്ചു. ചൊവ്വാഴ്ച്ചയാണ് മകരപ്പത്ത്.

ക്ഷേത്രം ഭാരവാഹികളായ പി കെ മുകുന്ദൻ, എം എസ് വേലായുധൻ, എം ഡി പ്രകാശൻ, എംഎസ് ശ്രീവത്സൻ, കെ എസ് പരമൻ, എം കെ തിലകരാജ്, എം കെ ഷാജി, എം കെ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.