ചാവക്കാട് നഗരസഭാ പരിധിയിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കുക – വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്
ചാവക്കാട് : നഗരസഭയിലെ മിക്ക റോഡുകളും പൊട്ടിപൊളിഞ്ഞു വെള്ളവും ചെളിയും നിറഞ്ഞു കിടക്കുകയാണ്. കാലങ്ങളായി ദുരിത യാത്രയിലാണ് ജനം. ചേറ്റുവ റോഡും ബസ് സ്റ്റാൻഡ് ജങഷൻ റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ തത്കാലികമായി കൊറിവെസ്റ്റ് കൊണ്ട് ഓട്ടയടക്കുന്ന വിദ്യയിൽ നിന്ന് ഇനിയും അധികാരികൾ പിന്മായില്ലെങ്കിൽ ശക്തമായ ജനാരോഷം നേരിടേണ്ടി വരുമെന്ന് വെൽഫെയർ പാർട്ടി ഭാരവാഹികൾ അറിയിച്ചു. നഗരസഭയിലെ മുതുവട്ടൂർ ആലുംപടി റോഡ്, പുന്ന റോഡ് തുടങ്ങി അനവധി റോഡുകളും തകർന്ന്കിടക്കുന്നു. റോഡുകൾ സഞ്ചാര യോഗ്യമാക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും നഗരസഭയും സ്ഥലം എം ൽ എ യും ഒളിച്ചു നടക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. വെൽഫയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് റസാഖ് ആലുംപടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇല്ലിയാസ് മുതുവട്ടൂർ, ട്രഷ്റർ എം. വി. മൊഹമ്മദാലി, വൈസ് പ്രസിഡന്റ്. ആർ. കെ. ഷെമീർ എന്നിവർ സംസാരിച്ചു.
Comments are closed.