mehandi new

നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ മമ്മിയൂരും മുത്തുവട്ടൂരും യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം – നേതാക്കൾ അറസ്റ്റിൽ

fairy tale

ഗുരുവായൂർ : നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരം ഏഴു മണിയോടെ കുന്നംകുളം നവകേരള സദസ്സ് കഴിഞ്ഞ് ചാവക്കാട് നവകേരള സദസ്സിൽ പങ്കെടുക്കാൻ വരികയായിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് മമ്മിയൂരിൽ വെച്ചും മുതുവട്ടൂരിൽ വെച്ചും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടിയുമായി മുദ്രാവാക്യമുയർത്തി തടയാൻ ശ്രമിച്ചത്.

planet fashion

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ സി.എസ്സ്. സൂരജ്, എ എസ്സ് സറൂഖ്, ജില്ല ജനറൽ സെക്രട്ടറി റിഷി ലാസർ, പൂക്കോട് മണ്ഡലം കോൺഗ്രസ്സ് പ്രസിണ്ടന്റ് ആന്റോ തോമസ്, ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി എ.കെ. ഷെമിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ  സിബിൽ ദാസ്, വി.എസ്സ് നവനീത്, നവീൻ മുണ്ടൻ,  വിശാഖ് എന്നിവരെയാണ് മമ്മിയൂർ സെന്ററിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

മുതുവട്ടൂരിൽ നടത്തിയ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി, മുൻ ജില്ലാ വൈസ്പ്രസിഡന്റ് എച്ച്.എം നൗഫൽ, ജില്ലാ ജനറൽ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ, മണ്ഡലം പ്രസിഡന്റുമാരായ ഷിഹാബ് മണത്തല, ജാസിം ചാലിൽ, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഷാരുഖാൻ, അൻവർ അസൈനരകത്ത്, ഷഫീക് ചെമ്മണ്ണൂർ, അനസ് പാലയൂർ, പി.പി നൗഷാദ്, സുഹാസ് ഷംസുദ്ധീൻ, അജ്മൽ കടപ്പുറം, സനൂപ് താമരത്ത്, റിസ്‌വാൻ കെ.എം എന്നിവർ നേതൃത്വം നൽകി

Jan oushadi muthuvatur

Comments are closed.