mehandi new

മണലൂര്‍ ബി എസ് പി സ്ഥാനാര്‍ഥി എന്‍ എ അഭയനെ വേട്ടുവ സര്‍സീസ് സൊസൈറ്റിയില്‍ നിന്നും പുറത്താക്കി

fairy tale
എന്‍ എ അഭയന്‍
എന്‍ എ അഭയന്‍
planet fashion

ചാവക്കാട് : വേട്ടുവ സര്‍വീസ് സൊസൈറ്റിയുടെ തിരുമാനത്തിനു വിരുദ്ധമായി മണലൂര്‍ നിയോജകമണ്ഡലത്തില്‍ ബി എസ് പി സ്ഥാനാര്‍ഥിയായി മത്‌സരിക്കുന്ന എന്‍ എ അഭയനെ വേട്ടുവ സര്‍സീസ് സൊസൈറ്റിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് ആനന്ദന്‍ വടുക്കുത്തല, ജനറല്‍ സെക്രട്ടറി ചന്ദ്രബാബു വെങ്കിടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമുദായത്തെ വഞ്ചിക്കുന്ന നിലപാടെടുത്ത അഭയനെ സമുദായഅംഗങ്ങള്‍ തിരിച്ചറിയണമെന്നും ഭാരവാഹികള്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രത്യേക രാഷ്ട്രീയ നിലപാടുകളൊന്നുമില്ലെന്ന സൊസൈറ്റിയുടെ തിരുമാനം ലംഘിച്ച് സംഘടനയുടെ ജനറല്‍ സെക്രട്ടറികൂടിയായ അഭയന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുകയും ചെയ്യുന്നത് കടുത്ത അച്ചടക്കലംഘനമായതിന്റെ പേരിലാണ് നടപടി. സ്ഥാനാര്‍ഥിയായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വേട്ടുവ സര്‍വ്വീസ് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറിയാണെന്നു പറയുക വഴി സംഘടനയുടെ നിലപാട് സമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കാനിടയാക്കിയതായും പ്രസിഡന്റ് പറഞ്ഞു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ അക്രമിക്കപ്പെടുകയും ചൂഷണത്തിനു വിധേയരാകുകയും ചെയ്യുന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു . സംസ്ഥാന ജോയിന്റ് സെക്രട്ടറി വേലായുധന്‍ മേലേടത്ത് കടപ്പുറവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Macare health second

Comments are closed.