mehandi new

മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ദേശവിളക്ക് – നാളെ പ്രഗൽഭ വ്യക്തിത്വങ്ങളെ ആദരിക്കും

fairy tale

ചാവക്കാട് : ദേശവിളക്കി നോടനുബന്ധിച്ച് നാളെ നവംബർ 24 വൈകിട്ട് അഞ്ചിന് ക്ഷേത്രം ശിവശക്തി ഓഡിറ്റോറിയത്തിൽ വിദ്യഭ്യാസ പുരസ്ക്കാര വിതരണവും പ്രഗൽഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നു.
അധ്യാപന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മണത്തല കാറ്റാടിക്കടവ് അബ്ദുൽ ഖാദർ മാഷ്, പ്രശസ്ത സാഹിത്യകാരൻ കാക്കശ്ശേരി രാധാകൃഷ്ണൻ,
കാർഗിൽ യോദ്ധാവ് ബ്രിഗേഡിയർ സുബ്രഹ്മണ്യൻ എന്നിവരെയാണ് ആദരിക്കുന്നത്.

planet fashion

മണത്തല ഗവ ഹയർസെക്കണ്ടറി സ്കൂൾ, ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂൾ, തിരുവത്ര മുട്ടിൽ വിദ്യാനികേതൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരം നൽകി അനുമോദിക്കും.

തുടർന്ന് വൈകിട്ട് 6.30ന് ഐശ്വര്യ ഗന്ധർവ്വ ഗായക രത്നം കോഴിക്കോട് ഡോ. പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി എന്ന ഭജൻസ് ഉണ്ടായിരിക്കും.

Haji’s pharma

Comments are closed.