mehandi new

മണത്തല വിശ്വനാഥ ക്ഷേത്ര ദേശവിളക്ക് മഹോത്സവം നാളെ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്ര ദേശവിളക്ക് മഹോത്സവം നാളെ. അയ്യപ്പസ്വാമി സേവസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് മഹോൽസവത്തിനും അന്നദാനത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ പ്രത്യക്ഷഗണപതിഹോമത്തോടെ ചടങ്ങുകൾക്കു തുടക്കമാകും . രാവിലെ ഒൻപതരക്ക് ആനയൂട്ട് നടക്കും .
തുടർന്ന് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ജീവകാരുണ്യസഹായ വിതരണവും നടക്കും. ഉച്ചക്കും രാത്രിയിലുമായി പതിനായിരത്തോളം പേർക്കായി നൽകുന്ന അന്നദാനത്തിനായി ക്ഷേത്രത്തിലെ ശിവശക്തി ഓഡിറ്റോറിയത്തിനു പുറമെ മറ്റൊരു പന്തലും കൂടി സജ്ജമാക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകീട്ട് അഞ്ഞൂറോളം വനിതകളുടെ താലം, അയ്യപ്പസ്വാമി ക്ഷേത്രം മാതൃകയിൽ ആത്മീയാനുഭൂതി നൽകുന്ന തങ്കരഥം, ഉടുക്കുപാട്ട്, കാവടികൾ, നാദസ്വരം, പഞ്ചവാദ്യം, ആന, നാടൻ കലാരൂപങ്ങൾ തുടങ്ങിയവ അണിനിരക്കുന്ന പാലകൊമ്പ് എഴുന്നെള്ളിപ്പ് തിരുവത്ര ഗ്രാമക്കുളം കാർത്ത്യായനി ഭഗവതിക്ഷേത്രത്തിൽ നിന്നും രാത്രി ആറിന് പുറപ്പെട്ട് ഒൻപതു മണിയോടെ വിശ്വനാഥ ക്ഷേത്രസന്നിധിയിൽ എത്തിചേരും.
രാത്രി ഗുരുവായൂർ ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും. ഉടുക്കുപാട്ട്, തിരിഉഴിച്ചിൽ, പാൽകിണ്ടി എഴുന്നെള്ളിപ്പ്, കനലാട്ടം, വെട്ടും തടയും, പാലകൊമ്പ് നിമഞ്ജനത്തോടെ ദേശവിളക്ക് സമാപിച്ച് ശബരിമലക്കുള്ള തീർഥയാത്രവാഹനം പുറപ്പെടും.
വാർത്ത സമ്മേളനത്തിൽ ചെയർമാൻ ഡോ. പി വി മധുസൂദനൻ, ഗൾഫ് ഭാരവാഹി എൻ ബി ബിനീഷ് രാജ്, എൻ എ ബാലക്യഷ്ണൻ, കെ കെ സഹദേവൻ, കെ കെ ശങ്കരനാരായണൻ, എൻ വി സുധാകരൻ എന്നിവർ സംബന്ധിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.