മണത്തല വഖഫ് ബോർഡ് വിവാദം; വർഗീയ ദ്രുവീകരണം ലക്ഷ്യംവെച്ചുള്ള കള്ള പ്രചരണം – ചാവക്കാട് നഗരസഭ കൗൺസിൽ

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ വാർഡ് 20, മണത്തല പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ വഖഫ് ബോർഡ് കുടിയൊഴിപ്പിക്കുവാൻ പോകുന്നുവെന്നത് തെറ്റായ വാർത്തയെന്ന് ചാവക്കാട് നഗരസഭ. ജനങ്ങളെ ആശങ്കപ്പെടുത്തി ചില തൽപരകക്ഷികൾ രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ ധ്രുവീകരണത്തിനും വേണ്ടി യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ള പ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രദേശത്ത് നിലവിലുള്ള വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് ഭൂമിയുടെ രേഖകൾ സംബന്ധിച്ച പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിന് സംസ്ഥാന സർക്കാരിനോട് നഗരസഭ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയം ഐക്യകണ്ഠം പാസാക്കി.

Comments are closed.