mehandi new

മന്ദലാംകുന്ന് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

fairy tale

പുന്നയൂർ: മന്ദലാംകുന്ന് ബീച്ച് ചിൽഡ്രൻസ് പാർക്ക് ഉദ്‌ഘാടനം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ടി.എ അയിഷ അധ്യക്ഷത വഹിച്ചു.

planet fashion

കഫെ ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ദീൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഐ.പി രാജേന്ദ്രൻ, വാർഡ് മെമ്പർമാരായ സീനത്ത് അഷ്‌റഫ്, ആർ പി ബഷീർ എന്നിവർ പങ്കെടുത്തു.

ജില്ല പഞ്ചായത്ത് മെമ്പറുടെ ഡിവിഷൻ ഫണ്ടിൽ നിന്നും അനുവദിച്ച നാൽപ്പത്തിയഞ്ച് ലക്ഷം രൂപയിൽ ഒന്നാം ഘട്ട പ്രവൃത്തികളുടെ ഉദ്‌ഘാടനമാണ് നടന്നത്. കഫെ, പ്രധാന കവാടം നവീകരണം, പ്രധാന വഴിയിലെ കല്ല് വിരിക്കൽ, മതിൽ നവീകരണം, റസ്റ്റിംഗ് പ്ലെയ്സ് നവീകരണം, നടപ്പാത, ലൈറ്റുകൾ, കുട്ടികളുടെ കളി ഉപകരണങ്ങൾ എന്നിവയുടെ പണികളാണ് പൂർത്തീകരിച്ചത്.

ചുറ്റുമതിലിനായി ഏഴ് ലക്ഷം രൂപ പുന്നയൂർ പഞ്ചായത്തും പാർക്ക് അനുബന്ധ പ്രവൃത്തികൾക്കായി അഞ്ചര ലക്ഷം രൂപ ബ്ളോക്ക് പഞ്ചായത്തും വകയിരുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ ലളിതമായാണ് ഉദ്‌ഘാടനം സംഘടിപ്പിച്ചത്

Macare 25 mar

Comments are closed.