mehandi new

‘ഇനി കളിയാകട്ടെ ലഹരി’ വൻകരകളും സമുദ്രങ്ങളും പഠിക്കാം – ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് മന്ദലാംകുന്ന് ജി.എഫ്.യൂ.പി സ്‌കൂൾ

fairy tale

പുന്നയൂർ: ഇനി കളിയാകട്ടെ ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തി, ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് മന്ദലാംകുന്ന് ജി.എഫ്.യൂ.പി സ്‌കൂൾ നടത്തിയ റാലി പുന്നയൂർ പഞ്ചായത്ത് അംഗം അസീസ്‌ മന്ദലാംകുന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠമായ വൻകരകളും സമുദ്രങ്ങളും
വേൾഡ് കപ്പ് ഫുട്ബാളുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.

വിവിധ വൻകരകളിൽ നിന്നും പ്രതിനിധീകരിക്കുന്ന രാജ്യങ്ങളെ വൻകരാടിസ്ഥാനത്തിൽ മനസ്സിലാക്കാനും
ഗ്ലോബിൽ ഇവയുടെ സ്ഥാനം തിരിച്ചറിയാനും കുട്ടികളെ പരിശീലിപ്പിക്കും. ലോകകപ്പ് ആവേശം പൂർണ്ണമായി ഉൾക്കൊണ്ട്
കളിയുടെ ലഹരി ജനങ്ങളിലും യുവാക്കളിലും കുട്ടികളിലും എത്തിക്കുക എന്നതും റാലിയുടെ ലക്ഷ്യമായിരുന്നു.

പി.ടി.എ പ്രസിഡണ്ട് റാഫി മാലിക്കുളം, വൈസ്‌ പ്രസിഡണ്ട് പി. വി സന്തോഷ്, പ്രധാന അധ്യാപിക സുനിത മേപ്പുറത്ത്, വി സമീർ, യൂസഫ് തണ്ണിതുറക്കൽ, പി. എം ശിഹാബ്, പി.എം ബിലാൽ, അധ്യാപകരായ ഇ.പി ഷിബു, പി. കെ അബ്ദുൽ സലീം, ജിജി, ഫെബി, വിദ്യ, നയന, ആശ എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ ഫുട്‌ബോൾ ഫാൻസ് പ്രവർത്തകരും ആരാധകരും റാലിയിൽ അണിചേർന്നു.

Meem travels

Comments are closed.