mehandi new

ഗ്രാമ സ്വരം സാംസ്കാരിക സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു വിദ്യാർത്ഥികളെ ആദരിച്ചു

fairy tale

മന്ദലാംകുന്ന് : മന്ദലാംകുന്ന് കിണർ ഗ്രാമ സ്വരം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ ആദരിക്കലും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മന്ദലാംകുന്ന് കിണർ സെൻ്ററിൽ നടന്ന പരിപാടി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ ഉദ്ഘാടനം ചെയ്തു. ഗ്രാമ സ്വരം സമിതി പ്രസിഡൻ്റ് അസ്‌ലം  അധ്യക്ഷത വഹിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന്  മറൈൻ എൻഫോസ് മെൻ്റ് പൊന്നാനി ഓഫീസർ സമീർ അലി കെ. യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. 

planet fashion

ചാവക്കാട് ബ്ലോക്ക് മെമ്പർ മന്ദലാംകുന്ന് മുഹമ്മദുണ്ണി, പുന്നയൂർക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ആലത്തയിൽ മൂസ, പുന്നയൂർക്കുളം പഞ്ചയത്ത് മെമ്പർ ഷാനിബ മൊയ്തുണ്ണി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ സ്വരം സാംസ്കാരിക സമിതി സെക്രട്ടറി കെ.ബി. മിദിലാജ് സ്വാഗതവും. സമിതി ട്രഷറർ കെ.അബൂബക്കർ നന്ദിയും പറഞ്ഞു. പുന്നയൂർക്കുളം തീരദേശ മേഖലയിൽ ജീവകാരുണ്യ സംസ്ക്കാരി പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഗ്രാമ സ്വരം സാംസ്ക്കാരിക സമിതി.

Macare 25 mar

Comments are closed.