mehandi new

മന്ദലാംകുന്ന് ഉറൂസിന്റെ വരവറിയിച്ച് മുട്ടും വിളി തുടങ്ങി – ഉറൂസ് മെയ് 30 മുതൽ ജൂൺ 2 വരെ

fairy tale

മന്ദലാംകുന്ന് : ഹിജ്റ 398ല്‍ യമനിലെ ഹളറ് മൗത്തിൽ  നിന്നും കേരളത്തിൽ എത്തുകയും  മന്ദലാംകുന്ന് കേന്ദ്രമാക്കി ഇസ്ലാമിക പ്രബോധന- സംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ശൈഖ് ഹളറമി(റ )തങ്ങളുടെ ഉറൂസ് മുബാറക്കിന്റെ പ്രചാരണർത്ഥം തുടക്കം കുറിച്ച് മഹല്ലിന്റെ വിവിധ ഭാഗങ്ങളിൽ മുട്ടുംവിളിതുടങ്ങി.

planet fashion

മെയ് 30, 31 ജൂൺ 1, 2 തീയതികളിലാണ് ഉറൂസ് നടക്കുന്നത്.

മഹല്ല് പ്രസിഡണ്ട് എം അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ആരിഫ് കരിയാടൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് നിസാർ അഹ്സനി ദുആക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം കെ അബൂബക്കർ,  സെക്രട്ടറി കെ കെ ഇസ്മായിൽ, കൺവീനർ എം എ ഹനീഫ, ട്രഷറർ കെ എം സൈതാലി, സുൽത്താൻ കാട്ടിപുരക്കൽ, മജീദ്, ടി കെ ഹുസൈൻ, അഹമ്മദ് കുട്ടി, എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.