mehandi new

മാവോയിസ്റ്റ് പ്രവർത്തക സുജ ഗുരുവായൂരിൽ – ക്ഷേത്ര പരിസരം അരിച്ചു പെറുക്കി പോലീസ് സംഘം

fairy tale

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാവോയിസ്റ്റ് എത്തിയിട്ടുണ്ടെന്ന സന്ദേശം ലഭിച്ച പോലീസ് ക്ഷേത്ര പരിസരം അരിച്ചു പെറുക്കി. ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും അടങ്ങുന്ന പോലീസ് സംഘമാണ് ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയത്.

planet fashion

ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് തിരുവനന്തപുരം പോലീസ് അലര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത്. തിരുവവന്തപുരത്ത് നിന്ന് വിവരം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന് കൈമാറി. മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിനിയായ സുജ എന്ന സ്ത്രീ ഗുരുവായൂരിലെത്തിയിട്ടുണ്ടെന്നായിരുന്നു സന്ദേശം.

തുടര്‍ന്ന് ടെമ്പിള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും ഫോണ്‍ വിളിയെത്തി. ആന്ധ്രസ്വദേശിയാണ് വിളിച്ചതെന്നും ഇയാളുടെ മൊബൈല്‍ ഫോണ്‍ ലെക്കേഷന്‍ പാലക്കാട് കുഴല്‍മന്ദത്താണെന്നും സൈബര്‍സെല്‍ കണ്ടെത്തി. സുജ എന്ന സ്ത്രീയുടെ ഫോണ്‍ നമ്പറൂം വിളിച്ചയാള്‍ നല്‍കിയിരുന്നു.
സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വിളിച്ച നമ്പര്‍ ലൊക്കേഷന്‍ ആലപ്പുഴയിലാണെന്നും കണ്ടെത്തി.

ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ. സി. പ്രേമാന്ദകൃഷ്ണന്‍, ബോബ് സ്‌ക്വാഡിലെ ജില്ലയുടെ ചുമതലയുള്ള എസ്.ഐ വിനയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പോലീസുകാരാണ് പരിശോധന നടത്തിയത്. ക്ഷേത്രപരിസത്തും ലോഡ്ജുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ വ്യാജ സന്ദേശമാണെന്ന നിഗമനത്തിലാണ് പോലീസ്. രാത്രിയിലും പരിശോധന തുടരുമെന്ന് എസ്.എച്ച്.ഒ സി.പ്രേമാനന്ദകൃഷ്ണന്‍ അറിയിച്ചു

Unani banner ad

Comments are closed.