mehandi new

വായനയിലൂടെ വളരുക – മാട്ടുമ്മൽ യുവഭാവനയുടെ വായനശാല മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

fairy tale

ചാവക്കാട് : മാട്ടുമ്മൽ യുവഭാവന കലാസമിതി വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 17 ന് ഞായറാഴ്ച രാവിലെ പതിനൊന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ അധ്യക്ഷത വഹിക്കും. മുൻ എംഎൽഎ കെ. വി.അബ്ദുൽ ഖാദർ, പ്രമുഖ നാടക- സിനിമ നടൻ ശിവജി ഗുരുവായൂർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും .

planet fashion

ചടങ്ങിൽ വിവിധ കലാരൂപങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ആദരിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, കലാസാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. പൊതു പരിപാടിക്കുശേഷം ഉച്ചക്ക് സാംസ്കാരിക സംഗമവും വൈകിട്ട് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും.
തുടർന്ന് ഉപകരണ സംഗീതത്തോടെ സംഗീതാർച്ചന, സാരാഭായ് അനിൽ കുമാർ പാർട്ടി നയിക്കുന്ന കർണാട്ടിക് ഫ്യൂഷൻ , ചാവക്കാട് താൻസൻ സംഗീത വിദ്യാലയത്തിന്റെ മെഹ്ഫിൽ എന്നിവയുമുണ്ടാകും.

മുൻ എംഎൽഎ കെ വി അബ്ദുൽ ഖാദറിന്റെ 2020 -21 വർഷത്തെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് യുവ ഭാവന കലാസമിതിക്കായി തൃശ്ശൂർ നിർമ്മിതികേന്ദ്രം കെട്ടിടം നിർമ്മിച്ചു നൽകിയത്.
നിലവിൽ പ്രവർത്തിച്ചുവരുന്ന വായനാശാല പുതിയ സൗകര്യങ്ങളോടെയാണ് ഈ കെട്ടിടത്തിലേക്ക് മാറുന്നത്.
സംഘാടക സമിതി ഭാരവാഹികളായ എം കുമാരൻ, പി കെ മധു, പി സുബ്രു, എൻ കെ അൻവർ സാദിഖ്, പ്രേമരാജൻ കൂർക്ക പറമ്പിൽ, പൃഥ്വിരാജ് ചാണാശ്ശേരി, എം ചിദംബരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Ma care dec ad

Comments are closed.