mehandi new

എടക്കഴിയൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid” text_font_size=”70″]

planet fashion

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്ത് ഹരിത വനിതാ കൂട്ടായ്മയും, ഫ്രണ്ട്‌സ് ഗ്രൂപ്പും, സംയുക്തമായി ഫെബ്രുവരി 3ാം തിയതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ചെയര്‍മാന്‍ കെ കെ ഹംസകുട്ടി. ജന:കണ്‍വീനര്‍ ഹനീഫ് ചാവക്കാട്, പബ്‌ളിസിറ്റി ചെയര്‍മാന്‍ ഷൗക്കത്ത് സ്രാബിക്കല്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എടക്കഴിയൂര്‍ കെ കെ സെന്ററില്‍ രാവിലെ 9. 30 മുതല്‍ വൈകീട്ട് 2 മണിവരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
നേത്ര പരിശോധന, കേള്‍വി, സംസാര    വൈകല്യങ്ങള്‍, പ്രമേഹം, പ്രഷറര്‍ തുടങ്ങിയ  രോഗങ്ങള്‍ സംബന്ധമായാണ്  ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രമുഖ ഡോക്ടര്‍മാര്‍ ഉൾപ്പെടെ  50 അംഗ മെഡിക്കല്‍ സംഘമാണ് സേവന രംഗത്ത് ഉണ്ടാവുക.
ആയിരത്തോളം പേര്‍ ക്യാമ്പില്‍ സംബന്ധിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
450 ഓളം പേര്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
രാവിലെ 9 30 ന് ക്യാമ്പ് ചാവക്കാട് എസ് ഐ കെ ജി ജയപ്രദീപ് ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ കെ കെ ഹംസകുട്ടി അധ്യക്ഷത വഹിക്കും. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എ അബൂബക്കര്‍ ഹാജി, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ധീന്‍, എടക്കഴിയൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: നിതാ ടി ജി, പ്രമുഖ പ്രമേഹ വിദഗ്ദന്‍ ഡോ ഷമ്മീര്‍ സി സുലൈമാന്‍, പഞ്ചായത്ത് മെമ്പര്‍മാരായ നഫീസകുട്ടി വലിയകത്ത്, അഷറഫ് മൂത്തേടത്ത്, ഷമീം അഷറഫ്, രക്ഷാധികാരി  കെ എം സൈഫുദ്ധീന്‍,  കോഡിനേറ്റര്‍ കെ കെ അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ സംബന്ധിക്കും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 98473 05213, 99959 61313 എന്നീ  നമ്പറുകളില്‍ വിളിച്ച് രജിസ്റ്റർ  ചെയ്യാവുന്നതാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.