ചാവക്കാട് ബീച്ചിൽ മെഗാ ക്ളീനിംഗ് സംഘടിപ്പിച്ചു
ചാവക്കാട് : ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2 നോടനുബന്ധിച്ചു ചാവക്കാട് നഗരസഭ ചാവക്കാട് ബീച്ചിൽ മെഗാ ക്ലീനിംഗ് സംഘടിപ്പിച്ചു. നഗരസഭയുടെ ശുചിത്വ അംബാസിഡർ പി. ടി. കുഞ്ഞുമുഹമ്മദ് ക്ലീനിംഗ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. യോഗത്തിന്, ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ കെ. കെ മുബാറക് സ്വാഗതം ആശംസിച്ചു. നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, കൗൺസിലർ എം. ആർ. രാധാകൃഷ്ണൻ എന്നിവർ ആശംസ നേർന്നു.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ്, തേജസ് എൻജിനീയറിങ് കോളേജ്, മണത്തല എച്ച്എസ്എസ്, എം ആർ ആർ എം എച്ച് എസ് എസ് എന്നിവിടങ്ങളിലെ എൻ.എസ്.എസ്, എൻ.സി.സി വളണ്ടിയർമാർ, നഗരസഭ കൗൺസിൽ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് ക്ലീനിങ് കാമ്പയിൻ സംഘടിപ്പിച്ചത്.
ക്ലീൻ സിറ്റി മാനേജർ അഞ്ചു കെ തമ്പി, ഒന്നാം ഗ്രേഡ് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം ഷമീർ, രണ്ടാം ഗ്രേഡ് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.എം ആസിയ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ബി ദിനേഷ് എന്നിവർ ശുചീകരണ കാമ്പയിൻ നേതൃത്വം നൽകി. നഗരസഭ സെക്രട്ടറി എം.എസ് ആകാശ് നന്ദി രേഖപ്പെടുത്തി.
നാളെ രാവിലെ 8 മണിക്ക് കനോലി കനാലിലൂടെ ജല യാത്രയും വൈകുന്നേരം 4 മണിക്ക് ചാവക്കാട് ബസ്റ്റാൻഡ് പരിസരത്തു നിന്ന് ചാവക്കാട് ബീച്ചിലേക്ക് കൂട്ടയോട്ടവും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവരും ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ചാവക്കാട് നഗരസഭ സെക്രട്ടറി അഭ്യർത്ഥിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.