കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

ഗുരുവായൂർ : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മൈലാഞ്ചി ഇട്ടും, ആശംസ കാർഡുകൾ തയ്യാറാക്കിയും, മാപ്പിള പാട്ട് പാടിയും ആഘോഷിച്ചു.

പ്രധാന ആധ്യാപിക കെ സി രാധ, ഐശ്വര്യ, സ്മിത, ജംഷീന, ജിസ്മി എന്നിവർ നേതൃത്വം നല്കി. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Comments are closed.