mehandi new

എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഇഫ്താർ സംഗമവും പെരുന്നാൾ കോടി വിതരണവും നടത്തി

fairy tale

ചാവക്കാട് : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഇഫ്താർ സംഗമവും പുതു വസ്ത്ര വിതരണവും നടത്തി. സംഗമം ജില്ലാ പ്രസിഡണ്ട്‌ പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചെയ്തു. പെരുന്നാൾ കോടി വിതരണം മുൻ പ്രസിഡണ്ട്‌ ഷൈൻ  ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട്‌ ജമാൽ തിരുനെല്ലി അധ്യക്ഷത വഹിച്ചു. മുതുവട്ടൂർ മഹല്ല് ഖാദി സുലൈമാൻ അസ്ഹരി റമദാൻ പ്രഭാഷണം നിർവഹിച്ചു.  ജില്ലാ സെക്രട്ടറി അബ്ദുൽ ജമാൽ ലഹരി വിരുദ്ധ പ്രഭാഷണം നിർവഹിച്ചു.   

planet fashion

ജില്ലാ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജമാൽ പെരുമ്പാടി, എ ടി ഇബ്രാഹിം കുട്ടി എന്നിവരെയും പത്തേമാരി നോവൽ രാജിതാവ് ഷെരീഫ് ഇബ്രാഹിം,  യുവ സംവിധായകൻ ഫൈസൻ നവാസ് എന്നിവരെയും ആദരിച്ചു. അബ്ദു തടാകം, ഷെഗീർ കാദരി, സംസ്ഥാന സമിതി അംഗം എ ഡി ഷാനവാസ്‌, ജില്ലാ ട്രഷറർ മുഷ്താക് എന്നിവർ സംസാരിച്ചു.  എൻ ടി ഹാഷിം, സി ബദറുദ്ധീൻ എന്നിവർ നേതൃത്വം നൽകി. അൻവർ അറക്കൽ സ്വാഗതവും വൈസ് പ്രസിഡണ്ട്‌ ബഷീർ കാരയിൽ നന്ദിയും പറഞ്ഞു. 

Macare 25 mar

Comments are closed.