എടക്കഴിയൂരിൽ കാറും മിനി ബസ്സും കൂട്ടിയിടിച്ച് അപകടം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർക്ക് പരിക്ക്

എടക്കഴിയൂർ : കാറും മിനി ബസ്സും കൂട്ടിയിടിച്ച് അപകടം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ എടക്കഴിയൂർ സിങ്കപ്പൂർ പാലസിനു സമീപം ദേശീയപാതയിലാണ് അപകടം. വിനോദ യാത്രികരായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന മിനി ബസ്സും എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരായ എറണാകുളം അണ്ടിങ്ങത്തുരുത്ത് വാലിപ്പറമ്പിൽ അൻഷാദ് (22), വാരാപ്പുഴ കളത്തിപറമ്പിൽ ജൂഡ് (26),
മിനി ബസ്സ് യാത്രികരായ കാസറഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ കദീജ മൻസിൽ മുഹമ്മദ് കുഞ്ഞി (42), കദീജ മൻസിൽ നസ്റീന (18), കദീജ മൻസിൽ മുഹമ്മദ് കുഞ്ഞി ഭാര്യ സക്കീന (32), കദീജ മൻസിൽ നുഅയിം (23), കദീജ മൻസിൽ നൗഫലിന്റെ മകൾ നാദിറ (11), സായിദ് മൻസിൽ മുഹമ്മദ് (52), സായിദ് മൻസിൽ സുഹറ (62), കാഞ്ഞങ്ങാട് വീട്ടിൽ റഷീദ് മകൾ റംസ (7), കാഞ്ഞങ്ങാട് വീട്ടിൽ ഖദീജ 48),
കാസറഗോഡ് കോട്ടക്കൽ സ്വദേശി കളായ ചെമ്പകശേരി ജാഫർ മകൻ ഫായിസ് (13), കാഞ്ഞങ്ങാട് വീട്ടിൽ ഖൈറുന്നിസ (45), കാഞ്ഞങ്ങാട് വീട്ടിൽ അബ്ദുറഹ്മാൻ ഭാര്യ ഹാജറ (55), കാഞ്ഞങ്ങാട് വീട്ടിൽ അഷറഫ് (33),
ബസ് ഡ്രൈവർ കാസർഗോഡ് കളിങ്ങോത്ത് പനയാൽ സ്വദേശി കെ വി രാകേഷ് (29) എന്നിവരെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർഗോഡ് സ്വദേശികളായ കുടുംബം വിനോദ യാത്ര കഴിഞ്ഞു എറണാകുളത്ത് നിന്നും തിരിച്ചു കാസറഗോട്ടേക്ക് പോവുകയായിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ച ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മേഖലയിലെ ആംബുലൻസ് പ്രവർത്തകരും രക്ഷാ പ്രവർത്തനം നടത്തി. അരമണിക്കൂർ സമയമെടുത്ത് കാർ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Comments are closed.