Header

ചാവക്കാട് ഒൻപതാം വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ കിടപ്പു രോഗികൾക്ക് വേണ്ടി സഹായ കേന്ദ്രം തുറന്നു

ചാവക്കാട് : ചാവക്കാട് ഒൻപതാം വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ കിടപ്പു രോഗികൾക്ക് സഹായ കേന്ദ്രം തുറന്നു. സ്പർശം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ എന്ന പേരിൽ ആരംഭിച്ച സംരംഭം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷനേതാവും വാർഡ്‌ കൗൺസിലറുമായ കെ.വി സത്താർ അദ്ധ്യക്ഷതവഹിച്ചു.

ഹോസ്പിറ്റൽ ബെഡ്, വീൽ ചെയർ, ക്രച്ചർ, ഒക്സിജൻ സിലിണ്ടർ, മെഷീൻ, തുടങ്ങി വീടുകളിൽ ചികിത്സയിൽ കഴിയുന്ന കിടപ്പു രോഗികൾക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ സ്പർശത്തിൽ ലഭിക്കും. പരിശീലനം ലഭിച്ച മൂന്നു വളണ്ടിയർമാരും സ്പർശത്തിലുണ്ട്. ഇവർ വാർഡിലെ വീടുകളിൽ സന്ദർശനം നടത്തി രോഗികൾക്ക് വേണ്ട സഹായങ്ങൾ നൽകും.
മെഡിക്കൽ ഉപകരണങ്ങൾ ആവശ്യമുള്ള രോഗികളുടെ സഹായികൾ സ്പർശം ഓഫീസിലോ, സുരേഷ്‌കുമാർ 96455 50238, സത്താർ 9544481666 എന്നിവരെ ഫോണിലോ ബന്ധപ്പെടാം.

പി.കെ സുരേഷ്കുമാർ, മുൻ കൗൺസിലർ ശാന്താസുബ്രമണ്യൻ ഡോ. വിൻസെന്റ്, താലൂക്ക് ഹെൽത്ത് ഇൻസ്പെക്ടർ അജയകുമാർ, സഗീർ കാദരി, നഗരസഭ സെക്രട്ടറി കെ.bബി വിശ്വനാഥൻ, ഡോ. ശ്രുതി സന്തോഷ്, സിസ്റ്റർ സുസ്‌മിത രാജൻ, കെ. ഡി വാറുണ്ണി, രാജശ്രീvസോമൻ തുടങ്ങിയവർ സംസാരിച്ചു.

thahani steels

Comments are closed.