mehandi banner desktop

മമ്മിയൂരിൽ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം – നിരവധി പേർക്ക് പരിക്ക്, വീട്ടു മതിലും മൂന്നു കടകളും തകർന്നു

fairy tale

ഗുരുവായൂർ : മമ്മിയൂരിൽ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 ഓളം പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു അപകടം. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ്, ഗുരുവായൂർ ആക്ട്സ്, 108 ആംബുലൻസ് പ്രവർത്തകർ എന്നിവർ ചേർന്ന്  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

planet fashion

ടോറസ് ലോറിക്കുളിൽ കുടുങ്ങിക്കിടന്ന ലോറി ഡ്രൈവർ  പാലക്കാട് മുതുതല  വീട്ടിൽ ഷാക്കിറിനെ മുതുവുട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പരിക്കേറ്റ മറ്റുള്ളവർ  വിവിധ ആശുപത്രികളിൽ ചികിത്സ തേടി.  ഗുരുവായൂർ ഫയർഫോഴ്സ്, ഗുരുവായൂർ ടെമ്പിൾ പോലീസ്, ഗുരുവായൂർ പോലീസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 അപകടത്തിൽ മുസ്ലിം വീട്ടിൽ സുലൈഖയുടെ മതിലും ഗേറ്റും തകർന്നു. റോഡ് അരികിലെ ഇലക്ട്രിക് പോസ്റ്റ് തകർന്നുവീണു. മൂന്ന് കടകൾ ഭാഗികമായി തകർന്നു. ഇരിങ്ങപ്പുറം രമേശിന്റെ വസന്തം ലക്കി സെന്റർ, ജോണിയുടെ ഉടമസ്ഥതയിലുള്ള  ചിരിയങ്കണ്ടത്ത് പലചരക്ക് കട, ഷാജന്റെ നീലംങ്കാവിൽ സ്റ്റോഴ്സ്,  സുധാകരന്റെ അമ്പാടി ഹോട്ടൽ  എന്നിവയുടെ മുൻവശമാണ് തകർന്നത്. വിവരമറിഞ്ഞ് ഗുരുവായൂർ എസിപി സി. പ്രേമാനന്ദകൃഷ്ണൻ  സ്ഥലത്തെത്തി.

Comments are closed.