ഗുരുവായൂര്‍: ശുചീകരണ ഇനത്തില്‍ ദേവസ്വം ഗുരുവായൂര്‍ നഗരസഭക്ക് നല്‍കാനുള്ള കുടിശിക തവണകളായി നല്‍കാമെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നല്‍കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ.ശാന്തകുമാരി. ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ മന്ത്രിയും നഗരസഭ അധികൃതരും തമ്മില്‍ ചര്‍ച്ച നടന്നു. ശുചീകരണ ഇനത്തില്‍ ദേവസ്വം മൂന്ന് കോടിയോളം രൂപ നഗരസഭക്ക് നല്‍കാനുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ മന്ത്രിയെ അറിയിച്ചു. വര്‍ഷങ്ങളായിട്ടും ദേവസ്വം ഈ തുക നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. നഗരസഭക്ക് നല്‍കാനുള്ള പണം തവണകളായി നല്‍കുന്ന കാര്യം പരിഗണിക്കാന്‍ മന്ത്രി അഡ്മിനിസ്‌ട്രേറ്ററോട് നിര്‍ദേശിച്ചു. നഗരസഭ വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫീസ് ആരംഭിച്ച കാലം മുതല്‍ വാടക നല്‍കാത്ത കാര്യവും മന്ത്രിയെ അറിയിച്ചു. നഗരസഭയുടെ കീഴില്‍ വരുന്ന കെ.എസ്.ഇ.ബി ഓഫീസുകള്‍ ഒരു ഡിവിഷന്റെ കീഴില്‍ വരുന്ന വിധത്തില്‍ പുനക്രമീകരണം വേണമെന്നും ആവശ്യപ്പെട്ടു. വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ നിര്‍മല കേരളന്‍, സുരേഷ് വാര്യര്‍, ആര്‍.വി. അബ്ദുള്‍ മജീദ്, എം.രതി എന്നിവരും ചെയര്‍പേഴ്‌സനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.