mehandi new

എം എൽ എ ഇടപെട്ടു – ഹീമോഫീലിയ രോഗികൾക്കുള്ള മരുന്നുകൾ ഇനി ചാവക്കാട് താലൂക്ക് ആശുപത്രിയിലും ലഭ്യമാകും

fairy tale

ചാവക്കാട് : ചാവക്കാട് താലൂക്ക് മേഖലയിലുള്ള ഹീമോഫീലിയ രോഗികൾക്ക് കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ നിന്നായിരുന്നു മരുന്നുകൾ ലഭിച്ച് കൊണ്ടിരുന്നത്. ഈ ബുദ്ധിമുട്ട് പരിഹരിക്കാനായി ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ചാവക്കാട് താലൂക്ക് മേഖലയിലെ ഹീമോഫീലിയ രോഗികൾക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും മരുന്നുകൾ ലഭ്യമാക്കുന്ന സംവിധാനം നടപ്പിലാക്കുന്നത്.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുലിന്റെ പിന്തുണയും ഈ കാര്യത്തിൽ ഉണ്ടായിരുന്നു.

planet fashion

ഇപ്പോൾ ലഭ്യമായ ഫാക്ടർ 8 രോഗികൾക്കുള്ള മരുന്നുകൾ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും നാളെ മുതൽ ബന്ധപ്പെട്ട രേഖകൾ സഹിതം വരുന്ന രോഗികൾക്ക് നൽകി തുടങ്ങുമെന്നും, ഫാക്ടർ 9 രോഗികൾക്കുള്ള മരുന്നുകൾ ലഭ്യമാകുന്ന മുറക്ക് വിതരണം ചെയ്യുമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. ശ്രീജ അറിയിച്ചു.

Ma care dec ad

Comments are closed.