mehandi new

മൊബൈൽ ടവറിന് നഗരസഭാ കൗൺസിലിന്റെ അനുമതി ആവശ്യമില്ല – ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന യു ഡി എഫ് നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് ഷീജാ പ്രശാന്ത്

fairy tale

ചാവക്കാട് : നഗരസഭയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത് നഗരസഭാ കൗൺസിലിന്റെ അനുമതിയോടെയല്ലെന്നും മൊബൈൽ ടവറുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകുന്നത് ടെലകോം വകുപ്പാണെന്നും ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. തിരുവത്ര പുത്തൻ കടപ്പുറത്ത് വാർഡ്‌ 28 ലും പാലയൂർ ഈസ്റ്റിൽ വാർഡ്‌ 12 ലുമാണ് ടവർ നിർമ്മാണം നടക്കുന്നത്.

planet fashion

യു ഡി എഫ് കൗൺസിലർമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ ടെലകോം വകുപ്പ് സാധാരണയായി ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകുകയുള്ളൂ. വസ്തുത ഇങ്ങിനെയായിരിക്കെ യു ഡി എഫ് കൗൺസിലർ മാരുടെ രാഷ്ട്രീയ പ്രേരിതമായ കള്ള പ്രചാരണങ്ങളെ ജനം തിരിച്ചറിയണമെന്ന് ഷീജാ പ്രശാന്ത് വാർത്താ കുറിപ്പിൽ പറഞ്ഞു.

Jan oushadi muthuvatur

Comments are closed.