mehandi new

ജനപ്രതിനിധികൾക്ക് മാതൃക – ചാവക്കാട് 9ാം വാർഡിൽ സ്നേഹപൂർവ്വം പദ്ധതിക്ക് തുടക്കമായി

fairy tale

മുതുവട്ടൂർ : ചാവക്കാട് നഗരസഭ 9ാംവാർഡ് കൗൺസിലറുടെ സ്നേഹപൂർവ്വം പദ്ധതിക്ക് തുടക്കമായി. മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇന്ന് രാവിലെ ആരോഗ്യ പരിപാലന സെമിനാറും, സബ്ജില്ലാ കലോൽത്സവത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സും സംഘടിപ്പിച്ചു. 

planet fashion

വിജയികൾക്ക് ഉപഹാരം നൽകി ഡോ. സിമ്യാ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ്‌ കൗൺസിലർ കെ. വി സത്താർ അദ്ധ്യക്ഷത വഹിച്ചു. 

ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സ്നേഹപൂർവ്വം പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് സത്താർ പറഞ്ഞു. വനിതകൾക്ക് സൗജന്യ മെഡിന്റേഷൻ യോഗാപരിശീലനം,  കളിയാണ് ലഹരി എന്ന ആശയമുയർത്തി സ്പോർട്ട്സ് കിറ്റ് വിതരണം, ബി പി എൽ കുടുംബങ്ങൾക്ക് മാസം തോറും ഭക്ഷ്യകിറ്റ് വിതരണം, പെൻഷൻവിതരണം, ഉന്നത വിദ്യഭ്യാസത്തിന് സ്കോളർഷിപ്പ്, ചികിത്സാ സഹായ പദ്ധതി എന്നിങ്ങനെ ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികൾക്കാണ് സ്നേഹപൂർവ്വം പദ്ധതി രൂപം നൽകിയിട്ടുള്ളത്. 

Macare 25 mar

Comments are closed.