എം എസ് എഫ് നവാഗത സംഗമവും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു
തിരുവത്ര: ഐക്യം അതിജീവനം എന്ന പ്രമേയത്തിൽ ‘കാലം’ എന്ന ശീർഷകത്തിൽ നടന്ന് കൊണ്ടിരിക്കുന്ന എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങളുടെ ചാവക്കാട് മുനിസിപ്പൽ തല ഉദ്ഘാടനം മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ഫൈസൽ കാനാംപുള്ളി നിർവ്വഹിച്ചു. തിരുവത്ര പുതിയറയിൽ ലീഗ് ഓഫീസിൽ നടന്ന സമ്മേളത്തിൽ സബാഹ് താഴത്ത് അധ്യക്ഷത വഹിച്ചു.
എം എസ് എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് മുഖ്യ അതിഥിയായി. എം എസ് എഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് കെ എം ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
അബൂദാബി കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് കോയ താഴത്ത്, മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി എം അനസ്, ഹരിത ജില്ലാ ജനറൽ കൺവീനർ കെ എ ഹിബ, എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് സി എ അജ്മൽ, ജനറൽ സെക്രട്ടറി നിഹാൽ നൗഷാദ്, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് പി എ ഹാഷിം മാലിക്ക്, മുസ്ലിം ലീഗ് മുനിസിപ്പൽ ജോയിൻ്റ് സെക്രട്ടറി അബ്ദുൽ സത്താർ, മേഖല പ്രസിഡണ്ട് പി പി ഷാഹു, ജനറൽ സെക്രട്ടറി റ്റി വി അസീസ്, എ എം നവാസ്, റ്റി എം ഇല്യാസ്, എം എസ് സ്വാലിഹ് എന്നിവർ സംസാരിച്ചു. റ്റി എം ഫാരിസ് സ്വാഗതവും പി എസ് ഷഹൽ നന്ദിയും പറഞ്ഞു.
Comments are closed.