എം എസ് എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ചാവക്കാട് തുടക്കമായി

ചാവക്കാട്: എംഎസ്എഫ് തൃശ്ശൂർ ജില്ല സമ്മേളനത്തിന് ചാവക്കാട് തുടക്കമായി. ഇന്ന് ഉച്ചതിരിഞ് 3 മണിക്ക് കൊടുങ്ങല്ലൂർ അഴീക്കോട് പള്ളിപ്പുറം ജുമാ മസ്ജിദിലെ കെ.എം സീതി സാഹിബിന്റെ കബറിടത്തിൽ നിന്നും പതാക ജാഥ പുറപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി എച്ച് റഷീദ് ജില്ലാ ഭാരവാഹികൾക്ക് പതാക കൈമാറി. വൈകിട്ട് ആറുമണിയോടെ പതാക ജാഥ ചാവക്കാട് സമ്മേളനഗരിയിൽ എത്തിച്ചേർന്നു. എം.എസ്.എഫ്. ജില്ലാ പ്രസിഡൻറ് ആരിഫ് പാലയൂർ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.

സ്വാഗതസംഘം ചെയർമാൻ സി എ റഷീദ്, എം എസ് എഫ് സംസ്ഥാന സെക്രട്ടറി അൽറസിൻ, ജില്ലാ ജനറൽ സെക്രട്ടറി ടി.കെ ഷഫീഖ്, ഭാരവാഹികളായ മുഹമ്മദ് നാസിഫ്, ഹാരിസ് ഉസ്മാൻ, മുഹമ്മദലി ശിഹാബ് നാസിം എന്നിവർ പതാക ജാഥക്ക് നേതൃത്വം നൽകി.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ.വി അബ്‌ദുറഹീം, നേതാക്കളായ മുഹമ്മദ് ഗസാലി, എം.വി ഷെക്കീർ, ആർ.പി ബഷീർ, എ എച്ച് സൈനുൽ ആബിദീൻ, ലത്തീഫ് പാലയൂർ, പി എം മുജീബ്, ഫൈസൽ കാനാം മ്പുള്ളി, നൗഷാദ് അഹമ്മു, പി എം അനസ്, ആർ ഒ ഇസ്മായിൽ, ടി ആർ ഇബ്രാഹിം, കബീർ ഫൈസി, ഹിബ ഹമീദ്, ജുവേരിയ ഷംസുദ്ദീൻ, ഷനാഫ് ഷറഫുദ്ദീൻ, സബാഹ് താഴത്ത്, നിഹാൽ വൈലത്തൂർ എന്നിവർ സംബന്ധിച്ചു.
നാളെ വൈകുന്നേരം 5 മണിക്ക് ബഹുജന വിദ്യാർത്ഥി റാലി മണത്തലയിൽ നിന്നും ആരംഭിക്കും. വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന പൊതുസമ്മേളനം മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

Comments are closed.