mehandi new

എം എസ് എസ് പ്രതിമാസ സൗജന്യ ഔഷധ പെൻഷൻ വിതരണം ചെയ്തു

fairy tale

planet fashion

ചാവക്കാട് : മാതൃകാപരമായ പ്രവർത്തനങ്ങളുടെ സമ്പന്നതയാണ് എം.എസ്.എസിന്റെ മുഖമുദ്രയെന്ന് ചാവക്കാട് മുനിസിപ്പൽ കൗൺസിലർ സുപ്രിയ രമേന്ദ്രൻ അഭിപ്രായപ്പെട്ടു.
എം.എസ്.എസ്. കൾചറൽ കോംപ്ലക്സിൽ പ്രതിമാസ സൗജന്യ ഔഷധ പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ്രസിഡന്റ് തെക്കും പുറം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.

പി.കെ. ഫസലുദ്ദീൻ (മൈനർ സിങ്കം) മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്.എ. ബഷീർ, ബദറുദ്ദീൻ ഗുരുവായൂർ, മുനിസിപ്പൽ കൗൺസിലർ സ്മൃതി മുനാജ്, ഹാരിസ് കെ മുഹമ്മദ്, നൗഷാദ് അഹമ്മു, എ വി അഷറഫ് എന്നിവർ സംസാരിച്ചു.

Unani banner ad

Comments are closed.